jeevan news online

വാർത്തകൾ വിശദമായി

സുപ്രിംകോടതി പ്രതിസന്ധി: ജഡ്ജിമാരുമായി സമവായത്തിന് ശ്രമം


 

ജഡ്ജിമാരുടെ അസാധാരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോര്‍ണി ജനറലിനോടൊപ്പം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും. അദ്ദേഹം പിന്‍മാറി. നാല് ജഡ്ജിമാരുടെ നടപടി ഭരണഘടന ബെഞ്ച് പരിശോധിക്കാനുള്ള നീക്കവും  ചീഫ് ജസ്റ്റിസ് ഉപേക്ഷിച്ചു. ദൂതന്‍മാര്‍ മുഖേന ജഡ്ജുമാരുമായി സമവായ ചര്‍ച്ചകള്‍ നടത്തു. പ്രകോപനത്തിലേക്ക് പോകരുതെന്ന അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

രാജ്യത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത അത്യപൂര്‍വ സംഭവവികാസങ്ങള്‍ക്കാണ് രാജ്യതലസ്ഥാനം ഇന്ന് സാക്ഷ്യം വഹിച്ചത്. നാല് കോടതികള്‍ നിര്‍ത്തി വച്ച് നാല് ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ ചെലമേശ്വര്‍, ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. 










<

JEEVAN TV NEWS

JEEVAN TV NEWS