jeevan news online

വാർത്തകൾ വിശദമായി

ഒരുമിച്ച് മരിക്കാന്‍ അനുവദിക്കണമെന്ന  അപേക്ഷയുമായി വൃദ്ധ ദമ്പതികള്‍


 

ഇപ്പോള്‍ ഈ സമൂഹത്തിന് ഞങ്ങളെക്കൊണ്ട് ഒരു പ്രയോജനവും ഇല്ല, ഇനി അങ്ങോട്ടും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് ഒരുമിച്ച് മരിക്കാനുള്ള അനുമതി വേണം. മുബൈ സ്വദേശികളായ വൃദ്ധ ദമ്പതികളുടെ അപേക്ഷയാണിത്. രാഷ്ട്രപതിയ്ക്കാണ് ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. എണ്‍പത്തിയൊമ്പതുകാരനായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ജീവനക്കാരനായ നാരായണന്‍ ലാവതെയും ഭാര്യയും പ്രധാനാധ്യാപികയായി മരിച്ച ഐരാവതി ലാവതെയുമാണ് ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് എത്തിയത്. 79വയസാണ് ഐരാവതിയ്ക്ക്. ദമ്പതിമാര്‍ക്ക് കുട്ടികളില്ല.

JEEVAN TV NEWS

JEEVAN TV NEWS