jeevan news online

വാർത്തകൾ വിശദമായി

ഭീഷണിപ്പെടുത്തി മതംമാറ്റല്‍;രണ്ട് പേര്‍ക്കെതിരേ യുഎപിഎ


 

ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ഭീഷണിപ്പെടുത്തി മതംമാറ്റി സിറിയയിലേയ്ക്ക് കടത്താന്‍ ശ്രമിച്ചകേസില്‍ അറസ്റ്റിലായ രണ്ട് പേര്‍ക്കെതിരേ യുഎപിഎ ചുമത്തി. കേസിലെ മുഖ്യപ്രതി ന്യൂമാഹി സ്വദേശി മുഹമ്മദ് റിയാസ് ഒളിവിലാണ്.

2014ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്ത് പരിചയപ്പെട്ട മുഹമ്മദ് റിയാസ് എന്നയാള്‍ ഭീഷണിപ്പെടുത്തി മതംമാറ്റിയെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍ ആലുവ പൊലീസാണ് രണ്ട്‌പേരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ പഠിക്കുന്ന സമയത്ത് മുഖ്യപ്രതി മുഹമ്മദ് റിയാസ് ലൈംഗിക ചൂഷണം നടത്തി. 

തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം ചെയ്ത് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പറവൂര്‍ സ്വദേശി ഫയാസ് ജമാല്‍, സിയാദ് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയത്. കേസിലെ മുഖ്യപ്രതി റിയാസ് അറസ്റ്റിലായാല്‍ മാത്രമേ മതപരിവര്‍ത്തനം സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്ന് അന്വേഷണസംഘം പറഞ്ഞു.അറസ്റ്റിലായ പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

 

 

JEEVAN TV NEWS

JEEVAN TV NEWS