jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യക്ക് ഹജ്ജിന് 5000 സീറ്റുകള്‍കൂടി


 

ഈ വര്‍ഷം ഇന്ത്യക്കുള്ള ഹജ്ജ് ക്വാട്ടയില്‍ സൗദി അറേബ്യ 5000 സീറ്റുകള്‍ വര്‍ധിപ്പിച്ചു. രണ്ടുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് വര്‍ധന. ഇതോടെ രാജ്യത്തിനനുവദിച്ച സീറ്റുകളുടെ എണ്ണം 1,75,025 ആയി.സൗദി സര്‍ക്കാരുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഹജ്ജ് കരാറില്‍ ഒപ്പിട്ടത്. ഇതോടെ രണ്ടുവര്‍ഷത്തിനിടെ ഹജ്ജ് ക്വാട്ടയില്‍ 40,000 സീറ്റിനടുത്ത് വര്‍ധനയുണ്ടായതായും സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായാണ് രണ്ടുവര്‍ഷംകൊണ്ട് സീറ്റുകളില്‍ ഇത്രയധികം വര്‍ധനയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്നുവര്‍ഷംമുന്‍പ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,36,020 സീറ്റായിരുന്നു. സീറ്റുകള്‍ വര്‍ധിപ്പിച്ചു നല്‍കിയതില്‍ അദ്ദേഹം സൗദി സര്‍ക്കാരിന് നന്ദിയറിയിച്ചു.

 

 










<

JEEVAN TV NEWS

JEEVAN TV NEWS