jeevan news online

വാർത്തകൾ വിശദമായി

ഇറാഖിന് സര്‍വപിന്തുണയും നല്‍കുമെന്ന് കുവൈത്ത്


ഇറാഖില്‍ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതുവരെ കുവൈത്ത് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കുവൈത്ത്. ഇറാഖിന്റെ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് സെക്രട്ടറി ജനറല്‍ ഡോ. മഹ്ദി അള്‍ അലാഖുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഖാലിദ് അല്‍ ജറള്ളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.ഇറാഖിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി 12 മുതല്‍ 14 വരെ കുവൈത്തില്‍ നടക്കും. ഇറാഖിനുള്ള കുവൈത്തിന്റെ പിന്തുണ നിര്‍ത്തിവച്ചിട്ടില്ല.

ഭീകരവാദ സംഘടനകളുമായി ഏറ്റുമുട്ടി ഇറാഖ് വിജയം കൈവരിച്ചതില്‍ അഭിനന്ദിക്കുന്നതായും ജറള്ള അറിയിച്ചു.കുവൈത്ത് അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ പ്രത്യേക താല്പര്യമനുസരിച്ചാണ് ഇറാഖിന്റെ പുനര്‍നിര്‍മ്മാണ രാജ്യാന്തരസമ്മേളനം കുവൈത്തില്‍ സംഘടിപ്പിക്കുന്നത്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യമേഖലക്ക് അവസരമൊരുക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ലോകബാങ്കിന്റെ ഗാരന്റിയിലായിരിക്കും സ്വകാര്യമേഖലയുടെ പങ്കാളിത്തം. പുനര്‍നിര്‍മ്മാണത്തിന് 100 ബില്യണ്‍ ഡോളറാണ് ആവശ്യമുള്ളത്.

 










<

JEEVAN TV NEWS

JEEVAN TV NEWS