jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ ടാക്‌സി നിരക്കുകള്‍ കുത്തനെ ഉയര്‍ന്നു


സൗദിയില്‍ പെട്രോള്‍ വില വര്‍ധിച്ചതോടെ ടാക്‌സി കാറുകളുടെ നിരക്കുകളും കുത്തനെ ഉയര്‍ന്നു. എന്നാല്‍ ടാക്‌സി നിരക്കു വര്‍ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അമിത ചാര്‍ജ് ഈടാക്കുന്നതായി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്.ടാക്‌സികള്‍ക്ക് മീറ്ററുകള്‍ നിര്‍ബന്ധമാണെങ്കിലും ബഹുഭൂരിപക്ഷം കാറുകളിലും ഇതു പ്രവര്‍ത്തിക്കുന്നില്ല.

പെട്രോളിന് വില വര്‍ധിച്ചതോടെ ടാക്‌സി ഡ്രൈവര്‍മാര്‍ തോന്നിയ നിരക്കാണ് ഈടാക്കുന്നത്. നിലവിലുളള നിരക്കിനേക്കാള്‍ മൂന്നിലൊന്ന് നിരക്കാണ് പല ടാക്‌സി ഡ്രൈവര്‍മാരും ഈടാക്കുന്നത്. വില വര്‍ധനവ് നിലവില്‍ വന്ന ഒന്നിന് വിദേശികള്‍ ഓടിക്കുന്ന ടാക്‌സികളില്‍ പലതും നിരത്തിലിറങ്ങിയില്ല. ടാക്‌സി കമ്പനികള്‍ക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന വിദേശികള്‍ കൂടുതല്‍ തുക ഈടാക്കുന്നത് കമ്പനികള്‍ വിലക്കിയിട്ടില്ല.

 

JEEVAN TV NEWS

JEEVAN TV NEWS