jeevan news online

വാർത്തകൾ വിശദമായി

സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു


സൗദിയില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചു.രാജ്യത്ത് നിലവിലുള്ള രണ്ടിനം പെട്രോളിനും വിവിധ തോതില്‍ വില വര്‍ധിപ്പിച്ചിട്ടുണ്ട്. ഒക്ടീന്‍ 91 ഇനത്തിലുള്ള പെട്രോളിന് 83 ശതമാനവും ഒക്ടീന്‍ 95 ഇനത്തിലുള്ളതിന് 127 ശതമാനവുമാണ് വില വര്‍ധന നിരക്ക്. ഇതനുസരിച്ച് 75 ഹലല ഉണ്ടായിരുന്ന ഒക്ടീന്‍ 91 ഇനത്തിന് 1.37 റിയാലായും 90 ഹലലയായിരുന്ന ഒക്ടീന്‍ 95 ഇനത്തിന് 2.04 റിയാലാവും വര്‍ധിച്ചു. 

ജനുവരി ഒന്ന് മുതലാണ് വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നത്. ഊര്‍ജ, വ്യവസായ മന്ത്രാലയമാണ് വില വര്‍ധനവ് പ്രഖ്യാപിച്ചത്. ഊര്‍ജ വില വര്‍ധനവ് നടപ്പാക്കുമെന്ന് ഡിസംബര്‍ 12ന് ചേര്‍ന്ന മന്ത്രിസഭ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് വില വര്‍ധന നടപ്പാക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

JEEVAN TV NEWS

JEEVAN TV NEWS