jeevan news online

വാർത്തകൾ വിശദമായി

യു.എ.ഇ.യിലെയും സൗദിയിലെയും വാറ്റ്: സ്വര്‍ണത്തിളക്കം മങ്ങിയേക്കും


യു.എ.ഇ.യിലും സൗദി അറേബ്യയിലും മൂല്യവര്‍ധിത നികുതി (വാറ്റ്) തിങ്കളാഴ്ച നടപ്പാക്കിത്തുടങ്ങുന്നതോടെ സ്വര്‍ണവിപണിയില്‍ ഇടിവുണ്ടായേക്കും. വാറ്റ് വരുന്നതുകണ്ട് സ്വര്‍ണവിപണിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ക്കും അഞ്ച് ശതമാനമാണ് വാറ്റ്. പണിക്കൂലി കൂടി കണക്കിലെടുക്കുമ്പോള്‍ ഇനി ഒരു പവന് ശരാശരി 80 ദിര്‍ഹം (1350 രൂപയോളം) വരെയെങ്കിലും വില കൂടുതലാവും. ഇത് ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് വിപണികളില്‍ സ്വര്‍ണത്തിന്റെ തിളക്കം മങ്ങാനിടയാക്കുമെന്ന് ആശങ്കയുണ്ട്.

ബില്ലിങ് സമ്പ്രദായം ഉള്‍പ്പെടെയുള്ള പുതിയ പരിഷ്‌കാരങ്ങളോട് വ്യാപാരികളും മറ്റും ഇപ്പോഴും ഇണങ്ങിച്ചേര്‍ന്നിട്ടില്ല. ജനുവരി ഒന്നിന് വാറ്റ് നിലവില്‍ വരുമെന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടകളില്‍ വന്‍ തിരക്കായിരുന്നു. രണ്ട് മാസത്തേക്കുവരെ സാധനങ്ങള്‍ വാങ്ങിവെച്ചവരും ഏറെ.

 










<

JEEVAN TV NEWS

JEEVAN TV NEWS