jeevan news online

വാർത്തകൾ വിശദമായി

പുരുഷ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഇനി ഹജ്ജ് നടത്താം


പുരുഷന്റെ തുണയില്ലാതെ മുസ്ലിംസ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ഥാടനം നടത്താനുള്ള അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പ്രഭാഷണപരമ്പര 'മന്‍ കീ ബാത്തി'ലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത ഹജ്ജിന് പുരുഷരക്ഷാകര്‍ത്താവില്ലാത്ത 1300 സ്ത്രീകള്‍ അപേക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും കേന്ദ്ര ന്യൂനപക്ഷമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പിന്നീട് വ്യക്തമാക്കി.വിവാഹബന്ധം നിഷിദ്ധമായ ഉറ്റബന്ധുക്കള്‍ക്കോ (മെഹ്‌റം) ഭര്‍ത്താവിനോ ഒപ്പമല്ലാതെ 45 വയസ്സിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഹജ്ജിന് പോകാനുള്ള അനുമതി ഇതുവരെ നല്‍കിയിരുന്നില്ല. ഇതിനാണ് മാറ്റംവരുത്തുന്നത്.

പുരുഷന്റെ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ഥാടനം പാടില്ലെന്ന നിയന്ത്രണം കാലങ്ങളായി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടി എഴുപതുവര്‍ഷത്തിനുശേഷവും ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. ദശകങ്ങളായി മുസ്ലിംസ്ത്രീകള്‍ വിവേചനം അനുഭവിക്കുകയാണ്. എന്നാല്‍, അതേക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ല. പല മുസ്ലിം രാജ്യങ്ങളിലും ഇത്തരത്തില്‍ ഒരു നടപടി നിലവിലില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ വിഷയം എത്തിയപ്പോള്‍ത്തന്നെ നടപടിയെടുത്തു. സ്ത്രീകള്‍ക്ക് പുരുഷതുണയില്ലാതെത്തന്നെ ഇനിമുതല്‍ ഹജ്ജ് അനുഷ്ഠിക്കാം' പ്രധാനമന്ത്രി പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS