jeevan news online

വാർത്തകൾ വിശദമായി

ദുരന്തത്തിന് കാരണം മുന്നറിയിപ്പുകള്‍ അവഗണിച്ചത്


 

ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രതിക്ഷനേതാവ് രമേശ്‌ചെന്നിത്തല. സര്‍ക്കാര്‍ സമ്പൂര്‍ണപരാജയമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഓഖി ചുഴലിക്കാറ്റ്്് ദുരന്തത്തില്‍ സര്‍ക്കാര്‍ വീഴ്ച ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ പരമാവധി പ്രതിരോധിത്തിലാക്കാനാണ് യു.ഡി.എഫ്്് മുന്നിണി യോഗത്തിലെ ധാരണ. മത്സ്യതൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്നാണ്  യു.ഡി.എഫ്്് വിലയിരുത്തല്‍

ദുരന്തമുണ്ടായശേഷം നഷ്ടപരിഹാരം നല്‍കുകയല്ല സര്‍ക്കാരിന്‍െ്‌റ കടമ. നഷ്ടപരിഹാരം 25 ലക്ഷമാക്കണമെന്നും മരിച്ചരുടെ ആശ്രതര്‍ക്ക്് ജോലി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

മത്സ്യതൊഴിലാളികളെ പേടിച്ച്് മുഖ്യമന്ത്രി ബുള്ളറ്റ്് പ്രൂഫ് കാറുവാങ്ങുകയാണ്. മന്ത്രിമാരായ കടടകംപള്ളി സുരേന്ദ്രനും മേഴ്‌സിക്കുട്ടിയമ്മയും മത്സ്യതൊഴിലാളികളെ പ്രകോപിപ്പിക്കുകയാണ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS