jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന്  വീഡിയോ ഷൂട്ട് ചെയ്തയാള്‍ പിടിയില്‍


 

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് മൊബൈല്‍ഫോണില്‍ വീഡിയോ ഷൂട്ട് ചെയ്തയാള്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കൊച്ചി-മുംബൈ ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 

തൃശ്ശൂര്‍ അരണാട്ടുകര സ്വദേശി ക്ലിന്‍സ് വര്‍ഗീസാണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. മുംബൈയിലുള്ള സുഹൃത്തിനോട് ഫെയ്‌സ്ബുക്ക് ചാറ്റിംഗിനിടയില്‍ സന്തോഷം സൂചിപ്പിക്കുന്നതിന്റെ ഭാഗമായണത്രെ ക്ലിന്‍സ് 'ഹാപ്പി ബോംബെന്ന്' പറഞ്ഞത്. 

എന്നാല്‍ ക്ലിന്‍സിന്റെ വാക്കുകള്‍ കേട്ട ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ ശരിക്കും ബോംബെന്ന് വിചാരിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിനുള്ളിലെ ജീവനക്കാര്‍ ഗ്രൗണ്ട് സ്റ്റാഫിനെ വിവരം അറിയിച്ചു. അവര്‍ സി ഐ എസ് എഫിനെയും ആഭ്യന്തര ടെര്‍മിനല്‍ മാനേജരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ക്ലിന്‍സിനെ വിമാനത്തില്‍നിന്ന് പുറത്തിറക്കുകയും ബാഗുകള്‍ പരിശോധിക്കുകയും ചെയ്തു.

 അതിന് ശേഷം ക്ലിന്‍സിനെ പോലീസിന് കൈമാറി. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ വ്യക്തമായത്. ക്ലിന്‍സിനൊപ്പമുണ്ടായിരുന്ന മറ്റൊരു വ്യക്തിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കി. 12.05 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒടുവില്‍ 2.02നാണ് പുറപ്പെട്ടത്.










<

JEEVAN TV NEWS

JEEVAN TV NEWS