മുഖ്യമന്ത്രിയുടെ തീരുമാനം എന്തായാലും എന്‍.സി.പിക്ക് ബാധകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാകൃഷ്ണന്. തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് സമയപരിധി നല്‍കിയിട്ടില്ല. എന്‍.സി.പി കൂടി പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്. നിയമപരമായി പരിശോധിച്ചാകും നടപടി എടുക്കുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിച്ചെങ്കില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. തെറ്റു ചെയ്യാത്തവരെ ക്രൂശിക്കില്ല. വിഷയം മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും കോടിയേരി അവകാശപ്പെട്ടു.