jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

തീര്‍ഥാടകര്‍ക്ക് നിയന്ത്രണം


ജമ്മുവിലെ പ്രമുഖ തീര്‍ഥാടനകേന്ദ്രമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് ദിനംപ്രതി പരമാവധി 50,000 തീര്‍ഥാടകര്‍ക്ക് മാത്രം സന്ദര്‍ശന അനുമതി നല്‍കിയാല്‍ മതിയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. അമ്പതിനായിരത്തില്‍ അധികം തീര്‍ഥാടകര്‍ എത്തിയാല്‍ അവരെ അര്‍ഥ്കുവാരിയിലോ കട്രാ പട്ടണത്തിലോ തടയാനും ദേശീയ ഹരിത ട്രിബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ നിര്‍ദേശം നല്‍കി.

വൈഷ്‌ണോദേവി ഭവന് അമ്പതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ലാത്തതാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കാരണം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുകയെന്നതും തീര്‍ഥാടക നിയന്ത്രണത്തിന്റെ ലക്ഷ്യമാണ്. വൈഷ്‌ണോദേവി ക്ഷേത്ര പരിസരത്ത് കുതിരകളെ ഉപയോഗിക്കുന്നത് തടയാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേയായിരുന്നു ട്രിബ്യൂണല്‍ നിര്‍ദേശം. തീര്‍ഥാടന പാതയില്‍ കഴുതകളെയും കുതിരകളെയും ഉപയോഗിക്കുന്നത് കാല്‍നടയായി സഞ്ചരിക്കുന്നവര്‍ക്കും പ്രത്യേകിച്ച് മുതിര്‍ന്ന പൗര•ാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

കാല്‍നടയായി സഞ്ചരിക്കുന്നവര്‍ക്കും ബാറ്ററിയില്‍ ഓടുന്ന കാറുകള്‍ക്കും വേണ്ടി നവംബര്‍ 24 ന് പുതിയപാത തുറക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 40 കോടി ചെലവിലാണ് പാത പുനര്‍നിര്‍മിച്ചത്. നവംബര്‍ 24ന് തന്നെ പുതിയ പാത തുറന്നുകൊടുക്കണമെന്നും അല്ലാത്തപക്ഷം ഉത്തരവാദപ്പെട്ട വകുപ്പുകള്‍ക്കെതിരെ നടപടി എടുക്കുമെന്നും ട്രിബ്യൂണല്‍ പറഞ്ഞു. പുതിയ പാതയിലൂടെ കഴുതകളെയോ കുതിരകളെയോ അനുവദിക്കില്ല. പഴയപാതയില്‍നിന്നും ഇവയെ ക്രമേണ ഒഴിവാക്കാനും ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS