jeevan news online

വാർത്തകൾ വിശദമായി

ഇറ്റലി പുറത്ത്


സ്വീഡന്റെ മഞ്ഞപ്പടയ്‌ക്കെതിരെ ഗോളടിക്കാന്‍ മറന്ന ഇറ്റലി അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് പുലര്‍ച്ചെ നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തിന്റെ രണ്ടാംപാദം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്. 

ഇതോടെ ഇരുപാദങ്ങളിലുമായി 1-0ന് പിന്നിലായ ഇറ്റലി പുറത്തായി. മല്‍സരത്തില്‍ ഒമ്പത് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. വെള്ളിയാഴ്ച സ്റ്റോക്‌ഹോമിലെ ഫ്രണ്ട്‌സ് അറീനയില്‍ നടന്ന ആദ്യപാദത്തിലേറ്റ ഒരു ഗോളിന്റെ തോല്‍വിയാണ് അസൂറിപ്പടയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. 

 


<

JEEVAN TV NEWS

JEEVAN TV NEWS