jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

'പദ്മാവതി'ക്കെതിരെ രാജവംശം


 

സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിക്കെതിരെ രാജസ്ഥാനിലെ ഉദയ്പൂരിലെ മേവാര്‍ രാജവംശം രംഗത്ത്. തന്റെ പിതാമഹന്‍മാരുടെ പേരു മോശമാക്കുന്ന തരത്തിലാണു ബന്‍സാലി ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് റാണി പദ്മാവതിയുടെ പിന്തുടര്‍ച്ചക്കാരന്‍ എം.കെ. വിശ്വരാജ് സിങ് വ്യക്തമാക്കി. 

വാണിജ്യ വിജയത്തിനായി തന്റെ കുടുംബത്തിന്റെ പേരും ചരിത്രവും തെറ്റായ രീതിയിലാണു ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതെന്നു വിശ്വരാജ് പറഞ്ഞു. ഇതു വ്യക്തിപരമായും വെറുപ്പുളവാക്കുന്നതാണ്. ചിത്രത്തിനായി യഥാര്‍ഥ വസ്തുതകള്‍ എന്തെന്നു ബന്‍സാലി അന്വേഷിച്ചിട്ടില്ല. കുടുംബത്തിന്റെ പേര് ഉപയോഗിക്കുന്നതിന് അനുവാദവും വാങ്ങിയിട്ടില്ല. 

രാജ്യത്തിന്റെ ചരിത്രവും പൗരന്മാരുടെ യശസ്സും സംരക്ഷിക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. രാജ്യത്തിന്റെ പാരമ്പര്യത്തിനു മികച്ച സംഭാവന ചെയ്തിട്ടുള്ളവരെ മോശമായി ചിത്രീകരിക്കാന്‍ അനുമതി ലഭിക്കുന്ന അവസ്ഥ ദയനീയമാണ്. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ എഴുത്തില്‍നിന്നാണ് പദ്മാവതിയെന്ന സിനിമ രൂപീകരിച്ചിരിക്കുന്നതെന്നാണ് ബന്‍സാലിയുടെ പക്ഷം. 

എന്നാല്‍ അതു ചരിത്രപരമായി കൃത്യതയില്ലാത്തതാണെന്നും വിശ്വരാജ് സിങ് വ്യക്തമാക്കി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശ്വരാജ് സിങ് കത്തയച്ചു. കുടുതല്‍ രാജകുടുംബാംഗങ്ങളും പദ്മാവതിക്കെതിരെ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു










<

JEEVAN TV NEWS

JEEVAN TV NEWS