jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ദിലീപിനെ നേരിടാനൊരുങ്ങി മഞ്ജു


കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ തടവിലായ ദിലീപും മുന്‍ ഭാര്യ മഞ്ജു വാര്യരും ഏറ്റുമുട്ടാനൊരുങ്ങുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ നടക്കുന്നത് നേരിട്ടല്ല പകരം തിയ്യേറ്ററിലാണെന്നുമാത്രം. ഇരുവരും കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രങ്ങള്‍ ഒരേ ദിവസമാണ് റിലീസ് ചെയ്യുന്നത്. ദിലീപ് നായകനാകുന്ന രാമലീലയും മഞ്ജുവിന്റെ ഉദാഹരണം സുജാതയും 28 ന് തിയ്യേറ്ററിലെത്തും.

ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ചത് രാമലീലയുടെ അണിയറ പ്രവര്‍ത്തകരാണ്. അതിന് പിന്നാലെയാണ് ഉദാഹരണം സുജാതയുടെ തീയതി പ്രഖ്യാപിച്ചത്. ദിലീപിനേയും ആക്രമിക്കപ്പെട്ട നടിയേയും പിന്തുണയ്ക്കുന്നവര്‍ ചേരി തിരിഞ്ഞ് ഇരു പടത്തിനും ഇടിച്ചു കേറുമെന്നാണ് ആരാധകര്‍ തന്നെ വ്യക്തമാക്കുന്നത്.ഇത് ആദ്യമായാണ് ഇരുവരുടേയും ചിത്രങ്ങള്‍ ഒരു ദിവസം റിലീസിന് എത്തുന്നത്.

പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത്് നവാഗതനായ അരുണ്‍ ഗോപിയാണ്.രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് ചിത്രത്തില്‍ വേഷമിടുന്നത്.ജൂലൈയിലാണ് രാമലീല റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ റീലീസ് നീളുകയായിരുന്നു.  ജാമ്യം കിട്ടിയതിന് ശേഷം റിലീസ് ചെയ്യാം എന്ന് കരുതിയെങ്കിലും ജാമ്യം നീണ്ടതോടെ റിലീസും നീണ്ടു പോകുകയായിരുന്നു.

നവാഗതനായ പ്രവീണ്‍ സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. തിരുവനന്തപുരത്തുകാരിയായ സുജാത എന്ന കേന്ദ്ര കഥാപാത്രമായാണ് മഞ്ജു ഇതില്‍ വേഷമിടുന്നത്.കന്മദത്തിനു ശേഷം മേക്കപ്പ് ഒട്ടും ഇല്ലാതെ മഞ്ജു അഭിനയിക്കുന്ന ചിത്രമാണ് ഉദാഹരണം സുജാത.ഇരുവരുടെയും ചിത്രങ്ങള്‍ക്കായി ആരാധകരും കാത്തിരിക്കുന്നു.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS