jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് മരവിപ്പിക്കും


കൊച്ചി: അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ 45,000 കോടി രൂപയുടെ സ്വത്ത് മരവിപ്പിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. 'മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍' പട്ടികയില്‍ അമേരിക്ക ദാവൂദിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ നടപടി.വസ്തുക്കള്‍, ഫ്ളാറ്റുകള്‍, ഹോട്ടലുകള്‍, വീടുകള്‍ തുടങ്ങി ദാവൂദിന് ബിനാമി പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്തുക്കളെക്കുറിച്ച് ഇന്ത്യ 2015ല്‍ ഔദ്യോഗികമായി കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ഉപരോധം. 

സാമ്പത്തിക ഉപരോധ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പട്ടികയില്‍ ദാവൂദിന്റെ പേരിനൊപ്പം 21 ബിനാമി പേരുകളുമുണ്ട്. ഈ പേരുകളില്‍ ബ്രിട്ടനിലുള്ള സ്വത്ത് ഇനി വില്‍ക്കാനോ കൈമാറാനോ കഴിയില്ല. ധനകാര്യ വകുപ്പിന്റെ അനുവാദം കൂടാതെ ഇത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതു ഗുരുതരമായ നിയമലംഘനമായി കണക്കാക്കുമെന്നും ഉത്തരവിലുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS