jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു


 

കൊച്ചി: യെമനില്‍ ഭീകരരുടെ തടവില്‍ നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചു. ഒമാനില്‍ നിന്ന് റോമിലെത്തിയ ഇദ്ദേഹം സലേഷ്യന്‍ സഭാ അധികൃതരോടൊപ്പം സ്വകാര്യ ചടങ്ങിലാണ് മാര്‍പ്പാപ്പയെ കണ്ടത്. ഉഴുന്നാലില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്ന ചിത്രം വത്തിക്കാന്‍ പുറത്ത് വിട്ടു.
ഒമാനില്‍ നിന്ന് വത്തിക്കാനിലെ സലേഷ്യന്‍ സഭാ കേന്ദ്രത്തിലെത്തിയ ഫാദര്‍ ടോം ഉഴുന്നാലിന്  കേരളീയ വിഭവങ്ങള്‍ അടങ്ങിയ വിരുന്നാണ് നല്‍കിയത്. വൈകിട്ട് ആറിനു ഫാ.ഫ്രാന്‍സെസ്‌കോ സെറെഡയുടെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചായിരുന്നു സ്വീകരണം.










<

JEEVAN TV NEWS

JEEVAN TV NEWS