jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

2024ലെ ഒളിമ്പിക്‌സ് പാരീസില്‍


കൊച്ചി: 2024 ലെ ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കുള്ള വേദിയായി ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിനെ തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് പാരീസ് ലോകകായിക മാമാങ്കത്തിന് വേദിയാകുന്നത്. 2028ലെ ഒളിമ്പിക്‌സ് അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് നടക്കുക. മൂന്നാം തവണയാണ് ലോസ് ആഞ്ചലസ് ഒളിമ്പിക്സിന് ആതിഥ്യമരുളുന്നത്. ഇതാദ്യമായാണ് രണ്ട് വേദികള്‍ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 

2016ലെ ഒളിമ്പിക്‌സ് നടന്നത് ബ്രസീലിലെ റിയോ ഡീ ജെനീറോയിലായിരുന്നു. ഇനി വരാന്‍ പോകുന്ന ഒളിമ്പിക്‌സ് 2020ല്‍ ജപ്പാനിലെ ടോക്കിയോവില്‍ വച്ചാണ് നടക്കുന്നത്.2024ലെ ഒളിമ്പിക്‌സ് വേദി്ക്ക് വേണ്ടി കനത്ത മത്സരമാണ് ലോസ് ആഞ്ചലസും പാരീസും തമ്മില്‍ നടന്നത്. ഒടുവില്‍ 2024ലെ ഒളിമ്പിക്‌സ് പാരീസില്‍ വച്ചും അടുത്ത തവണത്തേത് ലോസ് ആഞ്ചലസില്‍ വച്ചും നടത്താമെന്ന് ധാരണയാവുകയായിരുന്നു. പാരീസില്‍ വച്ച് അവസാനമായി നടന്ന ഒളിമ്പിക്‌സിന്റെ നൂറാം വാര്‍ഷികം 2024ലാണെന്നതും തീരുമാനത്തിന് കാരണമായി.










<

JEEVAN TV NEWS

JEEVAN TV NEWS