jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

പെട്രോള്‍ വില കുറഞ്ഞേക്കും


ന്യുഡല്‍ഹി : പെട്രോള്‍ വില വരുംദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്രപെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. വില കുറയാന്‍ പെട്രോളിനെ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.പ്രതിദിനം മാറ്റം നിലവില്‍ വന്നതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപയായിരുന്നു.

മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഈടാക്കിയത്.പുതിയ വില നിര്‍ണയ സംവിധാനം നിലവില്‍ വന്ന ജൂലൈ മുതല്‍ പെട്രോളിന് ആറ് രൂപയും ഡീസലിന് 3.67 രൂപയും വര്‍ധിച്ചു. ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില കൂടി. 15 വര്‍ഷമായി മാസത്തില്‍ രണ്ട് തവണ വീതം ഒന്നാം തീയതിയും 16ാം തീയതിയുമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ദിവസേന നിരക്ക് പുതുക്കുന്ന സംവിധാനം കൊണ്ടുവന്നു. ആദ്യത്തെ രണ്ട് ആഴ്ച്ച ഇന്ധന വില കുറഞ്ഞെങ്കിലും ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS