jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

തലസ്ഥാനത്ത് കോടികളുടെ വെട്ടിപ്പ്


തിരുവനന്തപുരം : തിരുവനന്തപുരത്ത് പാറശ്ശാലയില്‍ നിര്‍മ്മല്‍ കൃഷ്ണയെന്ന സ്വകാര്യപണമിടപാട് സ്ഥാപനയുടമ നിക്ഷേപകരില്‍ നിന്നു വെട്ടിച്ചത്് കോടികള്‍. നിക്ഷേപകരുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 600 കോടി രൂപയോളം നിക്ഷേപകരില്‍ നിന്നും വെട്ടിച്ചതായാണ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍.തലസ്ഥാന അതിര്‍ത്തിയില്‍ പാറശാലക്കടുത്ത് നിര്‍മ്മല്‍ കൃഷ്ണയെ സ്വകാര്യപണമിടപാടു സ്ഥാനമാണ് നിക്ഷേപകരുടെ 600 കോടിയോളം രൂപ തട്ടിയെടുത്തശേഷം മുങ്ങിയത്. തുടര്‍ന്നു നിക്ഷേപകര്‍ നടത്തിയ പരിശോധനയില്‍ ചിട്ടിഫണ്ട് കമ്പനി മുതലാളി നിര്‍മ്മലന്‍ കോടതിയില്‍ പാപ്പര്‍ സ്യൂട്ട് ഹര്‍ജി നല്‍കിയതായി തെൡു.

14500 നിക്ഷേപകരുള്ള ബാങ്കിനു 1400 കോടിയുടെ ആസ്തിയുണ്ടെന്നാണ് പോലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ ആസ്തി മുഴുവന്‍ മറ്റു ബിനാമി പേരുകളിലേക്ക് മാറ്റിയശേഷം കോടതിയില്‍ പാപ്പര്‍സ്യൂട്ട് ഹര്‍ജി സമര്‍പ്പിച്ചു നിര്‍മ്മലന്‍ മുങ്ങിയതെന്നാണ് ഇപ്പോള്‍ പോലീസ് നല്‍കുന്ന വിശദീകരണം. കൂലിപ്പണിക്കാരുടെയും കര്‍ഷകരുടെയും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അടക്കം ലക്ഷങ്ങളുടെ നിക്ഷേപവുമായി ഇയാള്‍ മുങ്ങിയേതാടെ നൂറുകണക്കിനു പരാതികളാണ് പോലീസിനു പ്രതിദിനം ലഭിക്കുന്നത്.

എന്നാല്‍ നിര്‍മ്മല്‍ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാര്‍ച്ചോടെ നിര്‍മ്മല്‍ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരില്‍ രജിസ്ട്രര്‍ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിര്‍മ്മലന്‍ ഡയറക്ടറായ് തുടരുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പുതിയ കണ്ടെത്തല്‍. കൂടാതെ കോടതിയില്‍ വെളിപ്പെടുത്തിയ സ്വത്തില്‍ നിര്‍മ്മലനെ കൂടാതെ കമ്പനിയില്‍ വേറെ ആളുകളുടെ പേരില്‍ ഷെയറുകള്‍ മാറ്റിയിട്ടുണ്ടെന്നും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. മാത്രമല്ല ഈ പണമിടപാടു സ്ഥാപത്തിന്റെ ബിസിനസ് പങ്കാളിയായി കേരളത്തിലെയും തമിഴ്‌നാട്ടിലെയും രാഷ്ട്രീയ രംഗത്തെ പ്രമുഖരുണ്ടെന്നും സൂചനയുണ്ട്. തിരുവന്തപുരം ജില്ലയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായി ചേര്‍ന്ന ഇയാള്‍ക്ക് ദുബായില്‍ ബിസിനസ് ഉണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS