jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

നാദിര്‍ഷ 15ന് ഹാജരാകണം 



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൊലീസ് അന്വേഷണ സംഘത്തിനെതിരെ ഹൈക്കോാടതിയുടെ വിമര്‍ശം. കേസിലെ അന്വേഷണം എന്ന് തീരുമെന്ന് ചോദിച്ച കോടതി പരിധി വിട്ടാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും ഓര്‍മ്മിപ്പിച്ചു. അതേസമയം നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഈമാസം 15ന് ഹാജരാവാന്‍ ഹൈക്കോടതി നടന്‍ നാദിര്‍ഷയോട് നിര്‍ദേശിച്ചു.

നാദിര്‍ഷയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണഉദ്യോഗസഥരെ ഹൈക്കോടതി വിമര്‍ശിച്ചത്. കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു. കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് ചോദ്യം 

ചെയ്യുന്നതായുള്ളവാര്‍ത്തകളിലും ഹൈക്കോടതി വിശദീകരണം ആരാഞ്ഞു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും പറഞ്ഞു്. 
നാദിര്‍ഷക്കെതിരെ നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നാദിര്‍ഷ ഈ മാസം 15ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് പതിനെട്ടിലേക്ക് മാറ്റി.










<

JEEVAN TV NEWS

JEEVAN TV NEWS