jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

കാരായി രാജന്റെ ജാമ്യം റദ്ദാക്കണം ; സിബിഐ


കൊച്ചി : തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍, വ്യവസ്‌കള്‍ ലംഘിച്ചു പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന്‍, കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണു സിബിഐ ആരോപണം. കണ്ണൂരില്‍ പ്രവേശിക്കുന്നതിന് കാരായി രാജന് കോടതി വിലക്കുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ പരിപാടിയിലാണ് കാരായി രാജന്‍ സജീവമായി പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിനു മുന്‍നിരയില്‍തന്നെ ഇരിപ്പിടവും കിട്ടി. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു നല്‍കുന്ന ടാഗും അദ്ദേഹം അണിഞ്ഞിരുന്നു. സംഭവം വിവാദമായപ്പോള്‍, കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു കാരായി രാജന്റെ പ്രതികരണം.

 










<

JEEVAN TV NEWS

JEEVAN TV NEWS