jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ട്രെയിനില്‍നിന്നു വീണ വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തി


കൊല്ലം : ഓടുന്ന ട്രെയിനില്‍നിന്നു കായലിലേക്കു തെന്നിവീണ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. പരവൂര്‍ മാമൂട്ടില്‍ പാലത്തില്‍നിന്നു കായലിലേക്കു വീണ തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനിയേയാണു മീന്‍പിടുത്ത തൊഴിലാളികള്‍ സാഹസികമായി രക്ഷിച്ചത്.കൊല്ലം-കന്യാകുമാരി മെമുവില്‍ യാത്ര ചെയ്തിരുന്ന കൊല്ലത്തെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിയാണ് രാവിലെ 9.45 ഓടെ ട്രെയിനില്‍ നിന്നു പിടിവിട്ട് പരവൂര്‍ കായലിലേക്കു വീണത്. പനിബാധിതയായതിനാല്‍ കോളജില്‍നിന്നു തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.

കൈകകഴുകാന്‍ വേണ്ടി വാഷ്‌ബെയ്‌സന് അടുത്തേക്കു നടക്കുകയായിരുന്നു. ഈ സമയം മാമൂട്ടില്‍ പാലത്തില്‍ കയറിയ ട്രെയിന്‍ ഒന്ന് ഉലഞ്ഞു. അപ്പോള്‍ പിടിവിട്ടു പോയ വിദ്യാര്‍ഥിനി നേരെ കായലിലേക്കു തെന്നി വീഴുകയായിരുന്നു.പാലത്തിന്റെ മറുകരയില്‍ നിന്ന ഒരാള്‍ വിദ്യാര്‍ഥിനി വീഴുന്നത് കാണുകയും ഒച്ച വെച്ച് ആളെകൂട്ടുകയുമായിരുന്നു. കായലില്‍ ഈ സമയം മീന്‍പിടുത്തത്തില്‍ ഏര്‍പെട്ടിരുന്ന തൊഴിലാളികള്‍ പാലത്തിനടുത്തേക്കു വള്ളത്തില്‍ കുതിച്ചെത്തി. വിദ്യാര്‍ഥിനിയെ രക്ഷിച്ച് നെടുങ്ങോലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. വിദ്യാര്‍ഥിനിക്കു സാരമായ പരുക്കുകള്‍ ഒന്നുമില്ല. തിരുവനന്തപുരത്തു നിന്നു ബന്ധുക്കള്‍ ഉടന്‍ ആശുപത്രിയില്‍ എത്തും.

 










<

JEEVAN TV NEWS

JEEVAN TV NEWS