jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഐഫോണ്‍ എക്‌സ് വിപണിയില്‍


കാലിഫോര്‍ണിയ : കമ്പനിയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഏറ്റവും പുതുമയാര്‍ന്ന ഐഫോണ്‍ പുറത്തിറക്കി ആപ്പിള്‍. ഹോം ബട്ടണ്‍ ഇല്ലാത്ത മൊബൈല്‍ ഫോണ്‍ എന്ന പ്രത്യേകതയാണ് ആദ്യത്തേത്.ബയോമെട്രിക് സുരക്ഷാ സംവിധാനമായ ഫേസ് ഐഡിയാണ് മറ്റൊരു പ്രത്യേകത.നമ്പര്‍ ലോക്കും പാറ്റേണ്‍ ലോക്കും സാധാരണയായി കാണുന്ന ഈ കാലത്ത് ഏത് ഇരുട്ടിലും മുഖം മനസ്സിലാക്കാവുന്ന സാങ്കേതിവിദ്യയാണ് ഐഫോണ്‍ എക്‌സില്‍ ഉള്ളത്.മുഖത്തിന് രൂപമാറ്റമുണ്ടായാലും തിരിച്ചറിയാനുള്ള കഴിവ് ഐഫോണ്‍ എക്‌സിനുണ്ട്.

ഏറ്റവും നൂതന മെസേജിങ് സംവിധാനമായ അനിമോജിയും തരംഗമാകും. ത്രീഡി സാങ്കേതിക വിദ്യ പ്രകാരം പ്രവര്‍ത്തിക്കുന്ന ഇതു ഉപയോക്താവിന്റെ മുഖഭാവം വിലയിരുത്തി പ്രത്യേക ഇമോജികള്‍ തയാറാക്കും. ഹൈ ഡെഫനിഷന്‍ 5.8 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലേ,താഴെനിന്നു മുകളിലേക്ക് സൈ്വപ് ചെയ്താല്‍ ഹോം സ്‌ക്രീന്‍ എന്നിങ്ങനെ മറ്റു പ്രത്യേകതകളും ഉണ്ട്.ഇതിനായി ട്രൂ ഡെപ്ത് ക്യാമറ സെന്‍സറാണ് ഫോണിലുള്ളത്. പൊടിയും വെള്ളവും തട്ടിയാലും കേടാവില്ല. സ്‌പെയ്‌സ് ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ കിട്ടും.

12 എംപി ക്യാമറ മുന്‍പിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്നു. ഡ്യുവല്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ക്വാഡ് എല്‍ഇഡി ടു ടണ്‍ ഫ്‌ലാഷ്, എയര്‍പവര്‍, വയര്‍ലസ് ചാര്‍ജിങ് തുടങ്ങി നിരവധി പുതുമകള്‍. ഐഫോണ്‍ ഏഴിനേക്കാള്‍ രണ്ട് മണിക്കൂര്‍ അധികം ബാറ്ററി ചാര്‍ജ് എന്നത് മറ്റൊരു പ്രത്യേകതയാണ്. സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേ, ത്രിഡി ടച്ച്, സിരി സംവിധാനവും ഉള്‍പ്പെടുന്നു. വില 999 ഡോളര്‍ (63,940 രൂപ). നവംബര്‍ മൂന്നുമുതല്‍ വിപണിയില്‍ ലഭ്യമാകും.

 

 










<

JEEVAN TV NEWS

JEEVAN TV NEWS