jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

പുനസംഘടനക്കൊരുങ്ങി ബി ജെ പി


ന്യുഡല്‍ഹി : ബി ജെ പി കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെ മൂന്ന് മലയാളികളെ കൂടി കേന്ദ്രനേതൃത്വത്തിലേക്ക് കൊണ്ട് വരാന്‍ പാര്‍ട്ടിനേതൃത്വം ശ്രമം ആരംഭിച്ചു. ബി ജെ പി കേരള ഘടകത്തിന്റെ അറിവോ സമ്മതമോ ഇല്ലതെയാണ് കേന്ദ്രനേതൃത്വത്തിന്റെ പുതിയ നീക്കം.നേരത്തെ സുരേഷ് ഗോപി രാജ്യസംഭാ അംഗമായതും അല്‍ഫോസ് കണ്ണന്താനം കേന്ദ്ര മന്ത്രിയായതും പാര്‍ട്ടി കേരള ഘടകം അറിയതെയാണ്. അതേ സമയം ഗ്രൂപ്പ് യുദ്ധം അവസാനിപ്പിച്ച് ഒന്നിക്കാന്‍ കേരളത്തിലെ ബി ജെ പി നേതാക്കള്‍ ശ്രമം ആരംഭിച്ചു.

സ്ഥാനമാനങ്ങള്‍ കൈവിട്ടു പോകുന്നതിനാല്‍ ഗ്രൂപ്പു മറന്നു ഒന്നിക്കാനാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.ശ്രമം ആരംഭിച്ചരിക്കുന്നത് എഴു ശതമാനമായിരുന്ന ബിജെപി വോട്ടുകള്‍ 15 ശതമാനത്തില്‍ എത്തിച്ചതു കേരള നേതാക്കളുടെ അധ്വാനമാണെന്നും ഇതു പരിഗണിക്കാതെ പോകുന്നത് അനീതിയാണെന്നും സംസ്ഥാന നേതാക്കള്‍ പറയുന്നുവെങ്കിലും അത് അമിത്ഷായുടെ മുന്നില്‍ പറയാനുള്ള ധൈര്യം ഈ നേതാക്കള്‍ക്ക് ഇല്ല.

പൊതുസമ്മതര്‍ എന്ന നിലയില്‍ എ.എന്‍.രാധാകൃഷ്ണനും പി.എസ്.ശ്രീധരന്‍പിള്ളയുമാണ് ഐക്യ നീക്കത്തിനു മുന്‍കൈ എടുക്കുന്നതെന്നാണ് വിവരം.കുമ്മനം രാജശേഖരന് ഉറപ്പിച്ച കേന്ദ്രമന്ത്രി സ്ഥാനം അല്‍ഫോന്‍സ് കണ്ണന്താനം കൊണ്ടു പോയതിനു പിന്നില്‍ കേരള ഘടകത്തിലെ ഗ്രൂപ്പു പോരും അഴിമതി ആരോപണങ്ങളുമാണ്.സുരേഷ് ഗോപി രാജ്യസഭാ അംഗമായതും കേരള ഘടകം അറിയാതെ ആയിരുന്നു.കേരള നേതാക്കളെ കാഴ്ചക്കാരായി നിര്‍ത്തി മറ്റു ചില മലയാളി നേതാക്കളും ബിജെപിയുടെ പ്രധാന നേതൃത്വത്തിലേക്കു വരുന്നെന്ന സൂചന സംസ്ഥാന നേതാക്കളുടെ സമാധാനം കെടുത്തുന്നുണ്ട്.

വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു ഹെല്‍പ് ലൈന്‍ അഖിലേന്ത്യാ ജോയിന്റ് കവീനര്‍ പ്രജീഷ് വിശ്വനാഥ്, തന്ത്രികുടുംബത്തിലെ ഇളമുറക്കാരന്‍ രാഹുല്‍ ഈശ്വര്‍, ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ ആര്‍.ബാലശങ്കര്‍ എന്നിവരാണ് ബിജെപിയുടെ പ്രധാന പദവികളിലേക്കു പരിഗണിക്കപ്പെടുന്നത്. ഇതില്‍ രാഹുല്‍ ഈശ്വറും ബാലശങ്കറും ദേശീയ വക്താക്കളാകും പ്രജീഷ് വിശ്വനാഥ് സെക്രട്ടറി പദവിയിലേക്കു പരിഗണിക്കപ്പെടും. പ്രജീഷ് ഇപ്പോല്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ ഒരു ദൗത്യമായി ബന്ധപ്പെട്ട് തെലുങ്കാനയിലാണ് ഉള്ളത്. വീണ്ടും തമ്മില്‍ തല്ലിയാല്‍ നഷ്ടം തങ്ങള്‍ക്കാവുമെന്ന തിരിച്ചരിവും സംസ്ഥാന നേതൃത്വത്തിനുണ്ട്. അത് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളാകും ബി ജെ പി കേരള ഘടകം വരും ദിവസങ്ങളില്‍ കാഴ്ച വെയ്ക്കുക.

 










<

JEEVAN TV NEWS

JEEVAN TV NEWS