jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല


കൊച്ചി : നടിയെ ആക്രമിച്ചകേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യാപേക്ഷ നല്‍കില്ല. നടന്റെ അഭിഭാഷകരാണ് ഈ വിവരം അറിയിച്ചത്.ദിലീപ് ജുഡീഷല്‍ കസ്റ്റഡിയില്‍ 60 ദിവസം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഇന്ന് നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാലാണ് ദിലീപ് ജാമ്യഹര്‍ജി സമര്‍പ്പിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയതെന്നാണ് വിവരം.

നാദിര്‍ഷയ്ക്ക് ജാമ്യം നല്‍കുന്നത് തടയാന്‍ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്കൂടി പഠിച്ചശേഷമാകും ദിലീപ് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കുക. ദിലീപുമായി ബന്ധിപ്പിക്കുന്ന ആരോപണങ്ങളുടെ മറുവശം കോടതി മുമ്പാകെ അവതരിപ്പിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് ഇന്ന് ജാമ്യാപേക്ഷ സമര്‍പിക്കേണ്ടതില്ല എന്ന തീരുമാനത്തിന് അഭിഭാഷകരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പ്രധാന സാക്ഷികളുടെയെല്ലാം മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ ഇനി ജാമ്യം തടയേണ്ട കാര്യമില്ലെന്ന് കാണിച്ചാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കുക. ദിലീപിന്റെ മൂന്നാമത്തെ ജാമ്യഹര്‍ജിയാണ് ഹൈക്കോടതിയില്‍ എത്തുന്നത്. നേരത്തെ ദിലീപിന്റെ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാണ് പുതിയ ജാമ്യഹര്‍ജിയും പരിഗണനയ്ക്ക് വരുന്നത്.

ഒക്ടോബര്‍ ആദ്യവാരം കുറ്റപത്രം സര്‍പ്പിക്കുന്നതിനാല്‍ ജാമ്യഹര്‍ജി നല്‍കാനുള്ള ദിലീപിന്റെ അവസാന അവസരമാണ് ഇത്. ഈ ഹര്‍ജി കൂടി കോടതി തള്ളിയാല്‍ പി െവിചാരണ തടവുകാരനായി ജയിലില്‍ തുടരേണ്ടിവരും. ജാമ്യഹര്‍ജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിക്കുമ്പോള്‍ കേസില്‍ നാദിര്‍ഷ ചോദ്യംചെയ്യലിന് ഹാജരാവാത്തത് അടക്കമുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയേക്കും. നടന്‍ ഗണേഷ്‌കുമാര്‍ അടക്കം സിനിമാമേഖലയില്‍നിന്നുള്ള പ്രമുഖര്‍ ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചതും പ്രോസിക്യൂഷന്റെ വാദങ്ങളായി എത്തിയേക്കും.

 










<

JEEVAN TV NEWS

JEEVAN TV NEWS