jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

വിവാഹമോചനം; കാത്തിരിപ്പ് സമയം ചുരുക്കി


ന്യൂഡല്‍ഹി: ഹിന്ദു വിവാഹമോചനത്തില്‍ സുപ്രധാന തിരുത്തലുമായി സുപ്രീംകോടതി. ഡൈവോഴ്‌സിനുള്ള കാത്തിരിപ്പ് സമയം കോടതി ഒരാഴ്ചയായി ചുരുക്കി
ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനത്തിനായി ദമ്പതികള്‍ ആറുമാസം കാത്തിരിക്കണം. ഈ വ്യവസ്ഥയാണ് കോടതി ഇളവ് ചെയ്തത്. ഇത്രയും സമയം കാത്തിരിക്കേണ്ടത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ഉപേക്ഷിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

ഡൈവോഴ്‌സിനുള്ള 'കാത്തിരിപ്പ് സമയം' കോടതി ഒരാഴ്ചയായി ചുരുക്കി. ജസ്റ്റിസുമാരായ എ.കെ.ഗോയല്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്. ദമ്പതികള്‍ തയാറാണെങ്കില്‍ എത്രയുംവേഗം വിവാഹമോചന നടപടികള്‍ ചെയ്തുതീര്‍ക്കണം. 

സാധ്യമായ മാര്‍ഗങ്ങളെല്ലാം ചെയ്തിട്ടും വേര്‍പിരിയാനാണ് ദമ്പതികളുടെ തീരുമാനമെങ്കില്‍ അംഗീകരിക്കണം. ഉഭയ സമ്മതപ്രകാരമാണ് വിവാഹമോചനമെങ്കില്‍ നടപടി വേഗത്തിലാക്കുന്നത് ദമ്പതികള്‍ക്ക് ആശ്വാസം നല്‍കുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എട്ടു വര്‍ഷമായി വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. വിവാഹമോചനത്തിനുള്ള നിര്‍ബന്ധിതവും നിയമപരവുമായ കാലതാമസം ഒഴിവാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ ജീവിതത്തിന് ഈ കാലതാമസം തടസ്സമുണ്ടാക്കുന്നതായും ഇവര്‍ വാദിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS