jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

കനത്ത സുരക്ഷയില്‍  ശ്രീകൃഷ്ണ ജയന്തി



കനത്ത സുരക്ഷയില്‍  ശ്രീകൃഷ്ണ ജയന്തി 

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ ബാലഗോകുലത്തിന്റെയും, സിപിഎമ്മിന്റെയും നേതൃത്വത്തില്‍ ശോഭായാത്രയും, ഘോഷയാത്രയും നടത്തി. ഘോഷയാത്രകളെ ചൊല്ലി ഇരുവിഭാഗവും നേരത്തെ തന്നെ വാഗ്വാദങ്ങള്‍ തുടങ്ങിയിരുന്നതിനാല്‍ കര്‍ശന സുരക്ഷയിലായിരുന്നു നാടും നഗരവും.ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 300 കേന്ദ്രങ്ങളിലായിരുന്നു ശോഭായാത്ര.ഇതിന് ബദലായാണ് മഹത് ജന്മങ്ങള്‍ മാനവനന്മയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി സി.പി.എം. ഓണാഘോഷ   ഘോഷയാത്ര സംഘടിപ്പിച്ചത്.

ബാലഗോകുലത്തിന്റെ ശോഭായാത്ര ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങള്‍ രാഷ്ട്രീയ ലാഭത്തിനുള്ള വേദിയാക്കുന്നതില്‍ പ്രതിഷേധിച്ചാണ് അതേ ദിവസം തന്നെ വിവിധ കേ ന്ദ്രങ്ങളില്‍ ഓണാഘോഷ സമാപന ഘോഷയാത്ര നടത്തിയത്. രാഷ്ട്രീയ സംഘര്‍ഷം പതിവായ ജില്ലയില്‍ ഇരുപക്ഷവും ഒരേ ദിവസം ഘോഷയാത്ര സംഘടിപ്പിച്ചത് കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹമാണ് ജില്ലയിലൊരുക്കിയത്. 3000 ത്തോളം പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. തലശ്ശേരി, കൂത്തുപറമ്പ്. പേരാവൂര്‍, മട്ടന്നൂര്‍, പിലാത്തറ, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ സംഘര്‍ഷ സാദ്ധ്യതകള്‍ കണക്കിലെടുത്ത് അധികപോലീസ് സേനാംഗങ്ങളെയും വിന്യസിച്ചിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS