jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്


മലപ്പുറം: വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന് നടക്കും. പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈമാസം 22 ആണ്. 25 നാണ് സൂക്ഷ്മപരിശോധന. 27 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാം.

 ഒക്ടോബര്‍ 15 നാണ് വോട്ടെണ്ണല്‍. വോട്ടുചെയ്തത് ആര്‍ക്കാണെന്ന് വോട്ടര്‍ക്ക് കാണാന്‍ സാധിക്കുന്ന സ്ലിപ്പ് ലഭിക്കുന്ന വി.വി പാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. വേങ്ങരയിലെ സ്ഥാനാര്‍ഥിയെപ്പറ്റി മുസ്‌ലിം ലീഗില്‍ നേരത്തെതന്നെ ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച തുടങ്ങിയിരുന്നു. സംസ്ഥാന നേതാക്കളുടെ പേരുകളും പുതുമുഖ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യവും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. 

അതിനിടെ, ലീഗ് ശക്തികേന്ദ്രമായ വേങ്ങരയില്‍ മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ മുസ്‌ലിം ലീഗ് രഹസ്യ സര്‍വെ അടക്കമുള്ളവ നടത്തിയിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സാണ് സര്‍വെ നടത്തിയത്. ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദിനാണ് സര്‍വെയില്‍ മുന്‍തൂക്കം ലഭിച്ചത്. മജീദിന് പുറമെ മുന്‍ എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എന്‍.എ ഖാദര്‍ എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.. കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും യുവ നേതാക്കള്‍ക്ക് അവസരം നല്‍കുന്ന സാഹചര്യത്തില്‍ വേങ്ങരയില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം യൂത്ത് ലീഗും മുന്നോട്ടുവെച്ചിട്ടുണ്ട്. 










<

JEEVAN TV NEWS

JEEVAN TV NEWS