jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

മുത്തലാഖ് സ്പീഡ് പോസ്റ്റില്‍


ജയ്‌സാല്‍മെര്‍ : ഭാര്യ സുന്ദരിയല്ലെന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റില്‍. യുപി സ്വദേശിയായ മുഹമ്മദ് അര്‍ഷാദ് ആണ് രാജസ്ഥാനിലെ ജയ്‌സാല്‍മെറിലെ പൊഖ്രാനില്‍ മംഗോലയ് ഗ്രാമത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന ഭാര്യയ്ക്കു വിവാഹമോചന രീതിയായ മുത്തലാഖ് സ്പീഡ് പോസ്റ്റില്‍ അയച്ചുകൊടുത്തത്. സെപ്റ്റംബര്‍ ഒന്നിനാണ് ഉര്‍ദുവിലുള്ള കത്ത് അയച്ചത്. നിരക്ഷരരായതിനാല്‍ മറ്റൊരാളാണു കത്തു വായിച്ച് അറിയിച്ചത്.

കല്യാണം കഴിഞ്ഞു രണ്ടര വര്‍ഷങ്ങള്‍ക്കുശേഷമാണു വിവാഹമോചനമെന്നു യുവതിയുടെ പിതാവ് ചോട്ടു ഖാന്‍ അറിയിച്ചു. ഒരുമിച്ചു ജീവിച്ച ആദ്യ കാലത്ത് മുഹമ്മദ് അര്‍ഷദിനു ഭാര്യയോടു പ്രശ്‌നമൊന്നുമില്ലായിരുന്നു. പിന്നീട് അവള്‍ക്കു സൗന്ദര്യമില്ലെന്നു ചൂണ്ടിക്കാട്ടി മര്‍ദിക്കാന്‍ ആരംഭിച്ചു. ഖാന്‍ പലതവണ ഇടപെട്ടിട്ടും പ്രശ്‌നപരിഹാരമുണ്ടായില്ല. തുടര്‍ന്ന് ഓഗസ്റ്റ് 14ന് അര്‍ഷാദ് തപാല്‍ വഴി മുത്തലാഖ് അയച്ചിരുന്നു. അതും ഉര്‍ദുവിലായിരുന്നുവെന്നും പിതാവു കൂട്ടിച്ചേര്‍ത്തു.

 










<

JEEVAN TV NEWS

JEEVAN TV NEWS