jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

പരാതി പറയാന്‍ ടോള്‍ഫ്രീ നമ്പര്‍


തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകളെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് മന്ത്രിയെ നേരിട്ടു വിളിച്ചു അറിയിക്കാം. ടോള്‍ഫ്രീ നമ്പറില്‍ എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ മന്ത്രി ജി സുധാകരന്‍ പൊതുജനങ്ങളുടെ പരാതി കേള്‍ക്കും.സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ച് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു മടുത്തിട്ടും പരിഹാരമായിട്ടില്ലെന്നാണ് പൊതുജനങ്ങളുടെ സ്ഥിരംപരാതി. പലപ്പോഴും പരാതി ലഭിച്ചാല്‍ പൊതുമരാമത്തുവകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകപോലുമില്ല. ഇക്കാര്യം വകുപ്പുമന്ത്രി ജി സുധാകരനോടു പലരും നേരിട്ടറിയിച്ചു. തുടര്‍ന്നാണ് മന്ത്രിയുടെ പുതിയ പരിഷ്‌കരനടപടി. ഇനിമുതല്‍ റോഡുകളെപ്പറ്റി പരാതിയുണ്ടെങ്കില്‍  മന്ത്രിയെ പൊതുജനങ്ങള്‍ക്ക് നേരിട്ട് വിളിക്കാം. 

18004257771 എന്ന ടോള്‍ഫ്രീ നമ്പറില്‍ എല്ലാ മാസത്തിലെയും ആദ്യ ബുധനാഴ്ച വൈകുന്നേരം മൂന്നരമുതല്‍ നാലരവരെ വിളിച്ചാലാവും മന്ത്രി ജി സുധാകരനെ നേരിട്ട് പരാതിയറിക്കാനാവുക. അവധിദിനങ്ങളിലൊഴികെ രാവിലെ ഒമ്പതരമുതല്‍ രാത്രി ഏഴരവരെ ഉദ്യോഗസ്ഥരെയും പരാതി അറിയിക്കാം.പൊതുമരാമത്ത് വകുപ്പിന്റെ പരിഷ്‌കരിച്ച പരാതി പരിഹാര സെല്‍ വ്യാഴാഴ്ചയാണ് മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. പരാതി ലഭിച്ചാലുടന്‍ ഫോണ്‍നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഉദ്യോഗസ്ഥര്‍ എഴുതിവെയ്ക്കും. പരാതിയിലെ റോഡിന്റെ മേല്‍നോട്ടമുള്ള അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പരാതിക്കാരന്റെ ഫോണ്‍നമ്പര്‍ കൈമാറും. ഈ ഉദ്യോഗസ്ഥന്‍ പരാതി പരിഹരിച്ചശേഷം പരാതിക്കാരനെ വിളിച്ചറിയിക്കുകയും വേണം. പരിഹരിക്കാനായില്ലെങ്കില്‍ അറിയിക്കണം.ഇതാണ് മന്ത്രി ജി.സുധാകരന്റെ പുതിയ പരിഷ്‌കാരം.

 

 










<

JEEVAN TV NEWS

JEEVAN TV NEWS