jeevan news online

വാർത്തകൾ വിശദമായി

ഗൗരി ലങ്കേഷിന്റെ കൊലപാതകം ; ബംഗളൂരുവില്‍ റാലി ഇന്ന്


ബംഗളൂരു : ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് കൂറ്റന്റാലി സംഘടിപ്പിക്കും. സിസിടിവി ദൃശ്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും. അതിനിടെ അന്വേഷണസംഘത്തെ വീണ്ടും വിപുലീകരിച്ചു.പുരോഗമന സാഹിത്യകാരന്മാരും കലാകാരന്മാരും നേതൃത്വം നല്‍കുന്ന പ്രതിഷേധ റാലിയില്‍ അമ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. പി.സായിനാഥ്, മേധാ പട്കര്‍, പ്രശാന്ത് ഭൂഷന്‍, സീതാറാം യെച്ചൂരി തുടങ്ങിയവര്‍ പങ്കെടുക്കും.

മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലി സെന്‍ട്രല്‍ കോളേജ് ഗ്രൗണ്ടില്‍ സമാപിക്കും. തെരുവ് നാടകങ്ങളും സംഗീതപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. റാലിയുടെ പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍പേരെ ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. അതിനിടെ അന്വേഷണ സംഘത്തെ വീണ്ടും വിപുലീകരിച്ചു.

2 ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കം 40 ഇന്‍സ്‌പെക്ടര്‍മാരെയാണ് പുതിയതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. 105 ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ അന്വേഷണസംഘത്തില്‍ ഉള്ളത്. അതേസമയം ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദബോല്‍ക്കര്‍, എംഎം കല്‍ബുര്‍ഗി എന്നിവരെ കൊലപ്പെടുത്തിയ സംഘപരിറാണ് ഗൗരി ലങ്കേഷിന്റെയും കൊലയ്ക്ക് പിന്നില്‍ പ്രതികരിച്ച ചരിത്രകാരന്‍ രാമചന്ദ്രന്‍ ഗുഹയ്ക്ക് ബിജെപി വക്കീല്‍നോട്ടീസ് അയച്ചു.

 

JEEVAN TV NEWS

JEEVAN TV NEWS