jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഉപഭോക്തൃ സംരക്ഷണത്തിനായി പുതിയ ചട്ടം


കൊച്ചി: ലീഗല്‍ മെട്രോളജി നിയമത്തിലെ പുതിയ ചട്ടം ഉപഭോക്തൃ സംരക്ഷണത്തിന് കരുത്താകും. വൈദ്യശാസ്ത്ര രംഗത്തുള്‍പ്പടെ നടക്കുന്ന കടുത്ത ചൂഷണങ്ങളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് പുതിയ ചട്ടംകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് നിലവില്‍ എം.ആര്‍പി രേഖപ്പെടുത്തണമെന്ന വ്യവസ്ഥയില്ല. എന്നാല്‍ പുതിയ ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാര്‍ 22 മെഡിക്കല്‍ ഉപകരണങ്ങളെ ഡ്രഗ്‌സ ആന്റ് കോസ്‌മെറ്റിക് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ശസ്ത്രക്രയ ഉപകരണങ്ങള്‍, സിറിഞ്ച്, വാല്‍വുകള്‍, സ്റ്റഡ് ഉള്‍പ്പെടെ രോഗികളില്‍ ഉപയോഗിക്കുന്ന ഈ ഉപകരണങ്ങള്‍ക്ക് ഇഷ്ടം പോലെ വിലനിശ്ചയിക്കുകയായിരുന്നു ഇതുവരെ. ഇനി അതു നടപ്പില്ല. കുടിവെള്ളത്തിനും മറ്റും, റോട്ടിലും, എയര്‍പോര്‍ട്ടിലും, മാളുകളിലും, മള്‍ട്ടിപ്ലക്‌സ് തിയറ്ററിലുമൊക്കെ തോന്നിയ വില ഈടാക്കുമായിരുന്നു. ഇനി അതും നടപ്പില്ല. ഒരു ബ്രാന്‍ഡിന് ഒരേ വിലയായിരിക്കും എല്ലായിടത്തും. 


ഭൂതക്കണ്ണാടി വെച്ചാല്‍ പോലും വായിക്കാന്‍ കഴിയാത്ത ടേംസ് ആന്റ് കണ്ടീഷന്‍സും ഇനി ഉപഭോക്താവിനു ബാധകമല്ല. ഇവ നഗ്ന നേത്രങ്ങള്‍ കൊണ്ട് വായിക്കാന്‍ പറ്റിയ വിധത്തില്‍ ഇനി അച്ചടിക്കണം. ഓണ്‍ ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും ശക്തമായ സംരക്ഷണ കവചം തീര്‍ക്കുന്നുണ്ട് സര്‍ക്കാര്‍ പുതിയ ചട്ടത്തില്‍.










<

JEEVAN TV NEWS

JEEVAN TV NEWS