jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

നോട്ട് മാറ്റം ഇനിയില്ല


ന്യുഡല്‍ഹി : അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. നോട്ടുകള്‍ മാറാന്‍ അനുമതി നല്‍കുന്നത് സര്‍ക്കാര്‍ സംവിധാനത്തെ അലങ്കോലമാക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിന് അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇനിയും നോട്ടുകള്‍ മാറാന്‍ അവസരം നല്‍കുന്നത് സര്‍ക്കാര്‍ സംവിധാനത്തെ താറുമാറാക്കുമെന്ന് ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. നോട്ടുകള്‍ മാറാന്‍ അനുമതിതേടി ഒരു പ്രവാസി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.

2016 നവംബര്‍ എട്ടിനാണ് കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാനോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചത്. അസാധുനോട്ടുകള്‍ മാറിയെടുക്കുന്നതിന് 2016 ഡിസംബര്‍ 30 വരെ സമയവും അനുവദിച്ചിരുന്നു. പ്രവാസികള്‍ക്ക് അസാധുനോട്ടുകള്‍ മാറാന്‍ 2017 മാര്‍ച്ച് 31 വരെയും ചില നിബന്ധനകളോടെ ജൂണ്‍ 30 വരെയും അനുമതി നല്‍കിയിരുന്നു. സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ വീണ്ടും അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രവാസിയായ യുവതി കോടതിയെ സമീപിച്ചത്.

സമാനഹര്‍ജിയുമായി വരുന്ന ഓരോ വ്യക്തിക്കും നോട്ടുകള്‍ മാറാന്‍ അനുമതി നല്‍കുന്നത് സര്‍ക്കാര്‍ സംവിധാനത്തെ മൊത്തം അലങ്കോലമാക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഹര്‍ജിക്കാരിയുടെ ആവശ്യം അംഗീകരിക്കാനാകില്ല. അനുവദനീയമായ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറിയെടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുതെന്നും ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
 

 

 










<

JEEVAN TV NEWS

JEEVAN TV NEWS