jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഇന്ന്


ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ഇന്ന് ചെന്നൈയില്‍ ചേരും. സര്‍ക്കാരിനെ വീഴ്ത്തുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ടി.ടി.വി ദിനകരന്‍.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിളിച്ച അണ്ണാ ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ തടയണമെന്നാവശ്യപ്പെട്ട് രണ്ടാമതും ഹൈക്കോടതിയെ സമീപിച്ച ടി.ടി.വി. ദിനകരന് തിരിച്ചടി നേരിട്ടു. ജനറല്‍ കൗണ്‍സില്‍ തടയാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. 

ജനറല്‍കൗണ്‍സില്‍ തടയണമെന്നുള്ള ആവശ്യം തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരെയാണ് ദിനകരന്‍ വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.ടി.ടി.വി.ദിനകരന്റെ വിശ്വസ്തനായ വെട്രിവേല്‍ എംഎല്‍എ നേരിട്ടെത്തിയാണ് സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ചീഫ് ജസ്റ്റിസിന് ഹര്‍ജി സമര്‍പ്പിച്ചത്. 

രണ്ടായിരത്തിലധികം ഭാരവാഹികള്‍ പങ്കെടുക്കുന്ന ജനറല്‍ കൗണ്‍സില്‍ ചെന്നൈയിലാണ് നടക്കുന്നത്. ശശികലയെയും അവരുടെ അനുയായികളെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിനാണ് അണ്ണാ ഡിഎംകെ വിഭാഗങ്ങള്‍ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചത്. ഇതോടെ, ജനറല്‍ കൗണ്‍സില്‍ റദ്ദാക്കിയ ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടെ വിധി അസാധുവായി. അണ്ണാ ഡിഎംകെ കര്‍ണാടക സെക്രട്ടറി പുകഴേന്തി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ബെംഗളൂരു സിറ്റി സിവില്‍ കോടതി ജനറല്‍ കൗണ്‍സിലിന് ഇടക്കാല സ്റ്റേ അനുവദിച്ചത്.

 നേരത്തെ, പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ദിനകരന്‍ വിഭാഗത്തിന്റെ ഹര്‍ജി തള്ളിയത്. കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്ന കാരണത്താല്‍ ഹര്‍ജിക്കാരനായ വെട്രിവേലിന് കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. വെട്രിവേല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നം കോടതിയിലെത്തിച്ചതിനെ വിമര്‍ശിച്ചു. യോഗത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മാറിനില്‍ക്കാമെന്നും ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കാര്‍ത്തികേയന്‍ വ്യക്തമാക്കി.










<

JEEVAN TV NEWS

JEEVAN TV NEWS