jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

പിന്തുണയുമായി വിജയ്


ചെന്നൈ : മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനിതയുടെ വീട് ചലച്ചിത്ര താരം വിജയ് സന്ദര്‍ശിച്ചു. അനിതയുടെ അച്ഛനുമായും മറ്റു കുടുംബാംഗങ്ങളുമായും സംസാരിച്ച വിജയ്, അവര്‍ക്കു പിന്തുണ അറിയിക്കുകയും ചെയ്തു. ഹയര്‍ സെക്കന്‍ഡറിക്കു 98% മാര്‍ക്ക് ലഭിച്ചിട്ടും 'നീറ്റ്' കടമ്പയില്‍ തട്ടി അനിതയ്ക്കു മെഡിക്കല്‍ പ്രവേശനം ലഭിച്ചിരുന്നില്ല.തിരുച്ചിറപ്പള്ളി ഗാന്ധി മാര്‍ക്കറ്റിലെ ചുമട്ടുതൊഴിലാളിയായ ഷണ്‍മുഖന്റെ മകളാണ് അനിത.

പത്താം ക്ലാസില്‍ 500ല്‍ 442 മാര്‍ക്കും പ്ലസ്ടുവില്‍ 1200ല്‍ 1176 മാര്‍ക്കം നേടിയ അനിത, പ്ലസ്ടു പരീക്ഷയില്‍ തമിഴ്‌നാട്ടിലെ പെരമ്പാളൂര്‍ ജില്ലയില്‍ കണക്കിനും ഫിസിക്‌സിനും 100 മാര്‍ക്ക് നേടിയ ഏക വിദ്യാര്‍ഥിനിയായിരുന്നു. മൂത്ത സഹോദരന്‍ മണിരത്‌നം എംബിഎ ബിരുദധാരിയാണ്. എംകോം പൂര്‍ത്തിയാക്കിയ രണ്ടാമത്തെയാള്‍ സതീഷ് ബാങ്ക് ജീവനക്കാരനാണ്. മറ്റു സഹോദരന്മാരായ പാണ്ഡ്യനും അരുണും എന്‍ജിനീയറിങ്ങിനു പഠിക്കുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS