jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഗൗരി വധക്കേസ് ; ഒരാള്‍ കസ്റ്റഡിയില്‍


കൊച്ചി : ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിയുമായി സാമ്യമുള്ള ആളാണ് കസ്റ്റഡിയിലായിരിക്കുന്നത്. ആന്ധ്രാ സ്വദേശിയാണ് പിടിയിലായത്.കസ്റ്റഡിയിലായ ആളെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സംശയകരമായ സാഹചര്യത്തില്‍ കണ്ടയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുതെന്നാണ് വിവരം. പല സ്ഥലങ്ങളിലായി ഇയാളെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടു.

 

കേസ് അന്വേഷണത്തിനു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ചു. അന്വേഷണ സംഘത്തില്‍ ഇപ്പോള്‍ ആകെ 65 ഉദ്യോഗസ്ഥരുണ്ട്. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശാസ്ത്രീയമായി പരിശോധിച്ചിരുന്നു. ദൃശ്യങ്ങളില്‍ വ്യക്തമായ ആള്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കുന്നതിനാല്‍ രേഖ ചിത്രം തയാറാക്കാന്‍ കഴിഞ്ഞിരുന്നില്ല.ഗൗരി ലങ്കേഷിനു ലഭിച്ച കത്തുകള്‍ ഓഫിസില്‍നിന്ന് അന്വേഷണ സംഘം ശേഖരിച്ചു. ഭീഷണി സന്ദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുകയാണ്.

 










<

JEEVAN TV NEWS

JEEVAN TV NEWS