jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഭീകരരെ വധിച്ച് സൈന്യം


കശ്മീര്‍ : ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെയാണ് വധിച്ചത്. ഒരു ഭീകരന്‍ സൈന്യത്തിന്റെ പിടിയിലായി. ഏറ്റുമുട്ടല്‍ തുടരുകയാണ്.കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കാനായി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞതിന് പിന്നാലെയാണ് വീണ്ടും ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. ജമ്മുകശ്മീരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രദേശവാസികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.

 










<

JEEVAN TV NEWS

JEEVAN TV NEWS