jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

മൈമുനയ്ക്ക്  മലയാളി മങ്കാസിന്റെ സ്‌നോഹോപഹാരം


കൊച്ചി : പരിചയക്കാരന്‍ നല്‍കിയ വിസയില്‍ ഗള്‍ഫിലേയ്ക്ക് പോയി ചതിയില്‍പ്പെട്ട്, ഗള്‍ഫ്‌ന്യൂസ്വീക്കിന്റെ ഇടപെടലില്‍ നാട്ടിലെത്തിയ പട്ടാമ്പി സ്വദേശി  മൈമുനയ്ക്ക് റിയാദ് മലയാളി മങ്കാസിന്റെ സ്‌നോഹോപഹാരം. നാട്ടിലെത്തിയ റിയാദിലെ മലയാളി മങ്കാസിന്റെ പ്രതിനിധികള്‍ ജീവന്‍ ടിവിയിലെത്തിയാണ് മൈമുനയ്ക്ക് ധനസഹായം കൈമാറിയത്.


റിയാദിലെ സാമൂഹ്യരംഗത്തും, കാരുണ്യരംഗത്തും സജീവ സാന്നിദ്ധ്യമാണ് മലയാളി മങ്കാസ് ഇന്‍ റിയാദ് എന്ന സംഘടന.പരിചയക്കാരനായ പട്ടാമ്പി സ്വദേശി യൂസഫ് എന്നയാള്‍ നല്‍കിയ വ്യാജ വിസയില്‍ ഗള്‍ഫില്‍ വീട്ടുജോലിയ്ക്ക് പോയി ചതിയിലകപ്പെട്ട മൈമുനയുടെ സങ്കടം ജീവന്‍ ടിവി ഗള്‍ഫ്‌ന്യൂസ്വീക്കിലൂടെ കണ്ട മലയാളി മങ്കാസ് റിയാദില്‍ മൈമുനയെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാന്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു.


ഇപ്പോള്‍ ഓണം അവധി ആഘോഷിക്കാനായി കുടുംമ്പര സമേതം നാട്ടിലെത്തിയ സംഘടയിലെ പ്രതിനിധികളാണ് ജീവന്‍ ടിവിയിലെത്തി മൈമുമുനയ്ക്ക് സഹായം കൈമാറിയത്.മൈമുനയ്ക്ക് റിയാദില്‍ എല്ലാ സഹായവും നല്‍കി രക്ഷിച്ച ജീവന്‍ ടി വി റിയാദ് ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പിള്ളിയും കൂടെയുണ്ടായിരുന്നുഒരു വീട് എന്ന സ്വപ്നവുമായി ഗള്‍ഫിലേയ്ക്ക് വിമാനം കയറി,തിരികെ വെറും കയ്യോടെ നാട്ടിലെത്തി സ്വന്തമായി ഒരു കൂരയുണ്ടാക്കാന്‍ പാടുപെടുന്ന മൈമുനയ്ക്ക് സഹായം ആശ്വാസമായി അബലകളായ സ്ത്രീകളോട് കരുണകാട്ടുന്ന മലയാളി മങ്കാസ്,ആ പേര്് അന്വര്‍ത്ഥമാക്കുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS