jeevan news online

വാർത്തകൾ വിശദമായി

ജനപ്രിയനില്ലാത്ത ഓണചിത്രങ്ങള്‍



കൊച്ചി : ഓണക്കാലമെന്നാല്‍ സിനിമാകാലം കൂടിയാണ് അതുകൊണ്ട് തന്നെ പുതു ചിത്രങ്ങളില്ലാതെ ഒരോണാഘാഷം മലയാളിക്കില്ല.പ്രായഭേതമന്യേ മിക്കവരും ഓണാവധിയില്‍ തിയറ്ററില്‍ പോയി സിനിമ കണാനും സമയം കണ്ടെത്താറുണ്ട്. ഇത് ലക്ഷ്യംവെച്ചുകൊണ്ട് തന്നെയാണ് സിനിമാ പ്രവര്‍ത്തകര്‍ ഓണനാളില്‍ റിലീസിനായി സിനിമകള്‍ ഒരുക്കുന്നത്.ഓണക്കാലത്ത് ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങളുടേയും ചിത്രങ്ങള്‍ റിലീസിനുണ്ടാകും, തിയറ്ററുകളിലും വന്‍ തിരക്കായിരിക്കും അനുഭവപ്പെടുന്നത്.എന്നാല്‍ മലയാളികളുടെ ഓര്‍മ്മയിലെ ദിലീപ് ചിത്രമില്ലാത്ത ആദ്യ ഓണമായിരിക്കും ഈ വര്‍ഷത്തേത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഓണക്കാലത്ത് തന്നെയായിരുന്നു നാദിര്‍ഷയോടൊപ്പം ചേര്‍ന്ന് ദിലീപ് ദേ മാവേലി കൊമ്പത്ത് എന്ന പാരഡിഗാനങ്ങളുടെ കാസറ്റ് ഇറക്കുന്നത്. മിമിക്രി താരമായി അന്ന് തിളങ്ങിയിരുന്ന ദിലീപ് പിന്നീട് വെള്ളിത്തിരയിലെത്തിരയിലെ മിന്നുംതാരമായി മാറി. പിന്നീട് മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നിരവധി ചിത്രങ്ങളാണ് ഓരോ ഓണത്തിനും ദിലീപ് ഒരുക്കിയത്.എന്നാല്‍ ഈ വര്‍ഷം മാധ്യമങ്ങളില്‍ നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് നിറഞ്ഞ് നില്‍ക്കുകയാണെങ്കിലും തിയറ്ററുകളില്‍ ദിലീപ് ചിത്രങ്ങളില്ല.

ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ചിത്രമായ രാമലീല റിലീസിനൊരിക്കിയിരുന്നത്. എന്നാല്‍ സാഹചര്യം അനുവാദിക്കാത്തിടത്തോളം ചിത്രത്തിന്റെ റിലീസ് ഇനിയും വൈകുമെന്നാണ് നിഗമനം. മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടി ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ എന്നിവയാണ് ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുന്നത്.

 










<

JEEVAN TV NEWS

JEEVAN TV NEWS