jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

അറഫ സംഗമം സമാപിച്ചു


കൊച്ചി : പരിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ സുപ്രധാന ചടങ്ങായ അറഫ സംഗമം സമാപിച്ചു. 168 രാഷ്ട്രങ്ങളില്‍ നിന്നുളള ഇരുപത് ലക്ഷത്തിലധികം തീര്‍ഥാടകര്‍ അറഫ സംഗമത്തില്‍ പങ്കെടുത്തു. സമാധാനവും ശാന്തിയും മാനവിക ഐക്യവും ഊട്ടി ഉറപ്പിക്കാന്‍ ഹജ്ജ് തീര്‍ഥാടകര്‍ സന്ദേശ വാഹകരാകണമെന്ന് അറഫയിലെ നമിറ മസ്ജിദില്‍ നടത്തിയ ഖുത്ബ പ്രഭാഷണത്തിന് നേതൃത്വം നല്‍കിയ ശൈഖ് ഡോ. സഅദ് ബിന്‍ നാസിര്‍ അല്‍ശത്‌രി ആഹ്വാനം ചെയ്തു.ദൈവത്തെ സ്മരിക്കുന്ന മന്ത്രങ്ങള്‍ ഉരുവിട്ട് പുലര്‍ച്ചെ മുതല്‍ അറഫ മൈതാനിയിലേക്ക് ശുഭ്ര വസ്ത്ര ധാരികളായ വിശ്വാസികളുടെ ഒഴുക്കായിരുന്നു. റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിതസഭാ അംഗവുമായ ശൈഖ് ഡോ. സഅദ് ബിന്‍ നാസിര്‍ അല്‍ശത്‌രിയാണ് അറഫയിലെ മസ്ജിദ് നമിറയില്‍ ഖുതുബ പ്രഭാഷണം നിര്‍വഹിച്ചത്.

ദുഹ്ര്‍, അസര്‍ നിസ്‌കാരങ്ങള്‍ക്ക് ശൈഖ് നേതൃത്വവും നല്‍കി.നേരത്തെ നിസ്‌കാരങ്ങളും ഒരുമിച്ച് ചുരുക്കിയാണ് അറഫയില്‍ നിര്‍വഹിച്ചത്.കക്ഷിത്വവും വിഭാഗീയതക്കും ഹജ്ജിനെ ദുരുപയോഗിക്കരുതെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. വിശ്വാസികള്‍ സ്‌നേഹം പങ്കുവെക്കുകയും വിദ്വേഷം വെടിയുകയും വേണം. മുസ്‌ലിം സമൂഹം ഐക്യത്തോടെ നിലയുറപ്പിക്കണമെന്നും തര്‍ക്കങ്ങള്‍ ഒഴിവാക്കണമെന്നും ഡോ. സഅദ് അല്‍ശത്‌രി പറഞ്ഞു. സമൂഹ്യ സുരക്ഷക്ക്് ഇസ്‌ലാം പ്രാധാന്യം നല്‍കുന്നു. സുരക്ഷാ ഭദ്രത സംരക്ഷിക്കുന്നതിന് മുസ്‌ലിംകള്‍ പരസ്പരം സഹകരിക്കണമെന്നും ഇമാം ആഹ്വാനം ചെയ്തു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറും സെന്‍ട്രല്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ശൈഖ് തുടങ്ങിയവര്‍ മസ്ജിദ് നമിറയില്‍ നിസ്‌കാരങ്ങളില്‍ പങ്കെടുത്തു.
 

 










<

JEEVAN TV NEWS

JEEVAN TV NEWS