jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

ഹജജ് കര്‍മ്മത്തിന് ഇന്ന് തുടക്കം


കൊച്ചി : വിശുദ്ധ ഹജജ് കര്‍മ്മത്തിന് ഇന്ന് തുടക്കം. ഹജജ് കര്‍മ്മത്തിന്റെ ഭാഗമായി മിനായില്‍ തങ്ങാനായി ഹാജിമാര്‍ പുറപ്പെട്ട് തുടങ്ങി. ഇന്തൃന്‍ ഹാജിമാരും മിനായിലേക്ക് നീങ്ങി തുടങ്ങിയിട്ടുണ്ട്.വിശുദ്ധ ഹജജ് കര്‍മ്മത്തില്‍ പങ്ക് കൊള്ളാനായി ലോകത്തിന്റെ നാനാദിക്കില്‍ നിന്നും എത്തിയ തീര്‍ത്ഥാടക ലക്ഷം ടെന്റുകളുടെ നഗരമായ ചരിത്രമുറങ്ങുന്ന മിനാ താഴ്‌വരയിലേക്ക് ഇന്ന് സന്ധൃയോടെ നീങ്ങി തുടങ്ങി. 'നാഥാ ഞാനിതാ നിന്റെ വിളിക്കുരമേകി വണഞ്ഞിരിക്കുന്നു' എന്ന തല്‍ബിയ്യത്ത് മന്ത്രധ്വനികളുമായാണ് തിര്‍ത്ഥാടത ലക്ഷം മിനായിലേക്ക് നീങ്ങികൊണ്ടിരിക്കുന്നത്.മിനായിലേക്കുള്ള എല്ലാ പാതകളും ഇഹ്‌റാം വേധാരികളായ ഹാജിമാരാല്‍ ഒഴുകുന്ന പാല്‍ക്കടലുചോലെയാണിപ്പോള്‍. മിനായിലെത്തുന്ന ഹാജിമാര്‍ നാളെ ഉച്ചമുതലുള്ള നിസ്‌ക്കാരങ്ങള്‍ നിര്‍വ്വഹിച്ചും, പ്രാര്‍ത്ഥനകളും മന്ത്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തും ചരിത്രമുറങ്ങുന്ന മിനാ താഴ്‌വരയില്‍ കഴിച്ചുകൂട്ടും. മറ്റാള്‍ വ്യാഴാഴ്ച നടക്കുന്ന ഹജജിന്റെ ഏറ്റവും മര്‍മ്മപ്രധാന ചടങ്ങായ അറഫ സംഗമത്തിന്റെ മുന്നോടിയായാണ് ഹാജിമാര്‍ മിനായില്‍ തങ്ങുക. കാല്‍നടയായും വാഹനത്തിലുമായിരിക്കും വ്യാഴാഴ്ച ഹാജിമാര്‍ അറഫയിലെത്തുക.സല്‍മാന്‍ രാജാവ് തീര്‍ത്ഥാടകര്‍ക്കാവശൃമുള്ള എല്ലാ സൗകരൃങ്ങളും ഒരുക്കാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് വന്‍ സജജീകരണങ്ങളാണ് ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. പതിനേഴര ലക്ഷത്തോളം തിര്‍ത്ഥാടകരാണ് ഇതുവരെയുള്ള കണക്കനുസരിച്ച് വിദേശത്തുനിന്നും ഹജ്ജുകര്‍മ്മത്തിനെത്തിയത്. ഒരുലക്ഷത്തി എഴുപതിനായിരം തീര്‍ത്ഥാടകര്‍ ഇന്ത്യയില്‍നിന്നുമെത്തിയിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS