jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഹജ്ജ് സബ്സിഡിക്ക് നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍


ന്യുഡല്‍ഹി : കേന്ദ്ര സബ്‌സിഡിയോടെയുള്ള ഹജ്ജ് യാത്രയ്ക്ക് നിയന്ത്രണവുമായി കേന്ദ്രം. സര്‍ക്കാര്‍ സഹായത്തോടെയുള്ള ഹജ്ജ് യാത്ര ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമാക്കുമെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.കൂടുതല്‍ ആളുകള്‍ക്ക് ഹജ്ജ് യാത്രയ്ക്ക് ഇത് അവസരമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഹജ്ജ് യാത്രയ്ക്കായി അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വ്വീസ് പുനരാരംഭിക്കും. ആദ്യ സര്‍വ്വീസ് മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക്. പിന്നീട് കൊച്ചി ഉള്‍പ്പെടെയുള്ള തുറമുഖങ്ങളില്‍ നിന്ന് കപ്പല്‍ സര്‍വ്വീസ് തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS