jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഓണത്തിന് ഷാര്‍ജയില്‍ നിന്ന് 18 വിമാനങ്ങള്‍


കൊച്ചി : ഓണത്തിന് ഷാര്‍ജയില്‍ നിന്ന് 18 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തും. ഓണം ബക്രീദ് സീസണില്‍ പ്രവാസികള്‍ക്ക് വിമാനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രവ്യോമയാന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.ഓണം ബക്രീദ് സീസണില്‍ കൂടുതല്‍ വിമാനയാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്നും യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറി ഇക്കാര്യം പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 27മുതല്‍ സെപ്റ്റംബര്‍ 10വരെയുള്ള കാലയളവില്‍ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് പതിനെട്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ഷാര്‍ജ അധികൃതര്‍ നല്‍കുകയും യാത്രാടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇതിനു പകരമായി എയര്‍ അറേബ്യയ്ക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗവണ്‍മെന്റിന് കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിന്മേല്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ നിലവിലെ നയം എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കുന്നതിന് തടസ്സമാണ്. ഈ തടസ്സം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് കത്തെഴുതിയിട്ടുണ്ട്. കേന്ദ്ര വ്യോമയാനസെക്രട്ടറി ഇക്കാര്യം വാഗ്ദാനം ചെയ്‌തെങ്കിലും നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഓണവും പെരുന്നാളും അടുത്തതിനാല്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് വീണ്ടും വ്യോമയാനവകുപ്പിനോട് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 










<

JEEVAN TV NEWS

JEEVAN TV NEWS