jeevan news online

  • തോമസ് ചാണ്ടി  രാജിവെച്ചു
  • ഐ വി ശശി അന്തരിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു

വാർത്തകൾ വിശദമായി

പ്രവാസികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍


കൊച്ചി : ഓണക്കാലത്ത് പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികള്‍.കേരളത്തില്‍നിന്ന് ഗള്‍ഫിലേയ്ക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി വരെ കൂട്ടി. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണിത്.നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് അയ്യായിരം മുതല്‍ പതിനായിരം രൂപവരെയാണ് .എന്നാല്‍ മടക്ക ടിക്കറ്റിന് കൊടുക്കേണ്ടത് പത്തിരട്ടിയിലേറെയും. ഓണക്കാലത്തെ വിമാനകമ്പനികളുടെ പതിവ് ടിക്കറ്റ് കൊള്ള അനുവദിക്കരുതെന്ന് നേരത്തെതന്നെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണമാഘോഷിക്കാനെത്തുന്ന പ്രവാസികളെ പിഴിയുന്ന ശീലം കമ്പനികള്‍ തുടരുകയാണ്. ഈ മാസം 26ന് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും നാട്ടിലെക്കെത്താന്‍ എണ്ണായിരം മുതല്‍ പതിനായിരം രൂപവരെ നല്‍കണം. പക്ഷെ. വീട്ടുകാര്‍ക്കൊപ്പം ഓണമുണ്ട് തിരിച്ച് അറബി നാട്ടിലേക്ക് പോകണമെങ്കില്‍ കീശ കാലിയാകും. സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നിന്നോ കൊച്ചിയില്‍ നിന്നോ റിയാദിലേക്ക് പോകാന്‍ 58000 മുതല്‍ 72500 രൂപ വരെ കൊടുക്കണം. ഇതേ ദിവസം കോഴിക്കോട് ജിദ്ദ ഫ്‌ളൈറ്റുകളുടെ പരമാവധി നിരക്ക് 99350 രൂപയാണ്. സെപ്റ്റംബര്‍ അഞ്ചിന് കൊച്ചിബെഹ്‌റിന്‍ വിമാനനിരക്ക് 48370 രൂപയാണ്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ ഓണക്കാലത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇപ്പോഴത്തേത്.

 

 










<

JEEVAN TV NEWS

JEEVAN TV NEWS