jeevan news online

  • ദിലീപ് അഴിക്കുള്ളില്‍ തന്നെ.....കാവ്യയെ പ്രതിയാക്കേണ്ടതില്ലെന്ന് പോലീസ്.....നാദിര്‍ഷയുടെ വിധി നാളെ
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌...ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍...വൃദ്ധദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍
  • രാമലീല 28 ന് തിയ്യേറ്ററുകളിലേക്ക്‌

വാർത്തകൾ വിശദമായി

ഓടികൊണ്ടിരുന്ന കാറില്‍ നിന്ന്  തെറിച്ച് വീണ് മരിച്ചു


ഷാര്‍ജ:  ഓടികൊണ്ടിരുന്ന കാറില്‍ നിന്ന്  തെറിച്ച് വീണ് മലയാളി യുവതി മരിച്ചു.കാസര്‍ഗോഡ് അടുക്കത്ത് ബയല്‍ സ്വദേശി സുനിതാ പ്രശാന്താണ് മരിച്ചത്.  ഷാര്‍ജയില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കിവരികയായിരുന്നു സുനിത. കൂടെയുണ്ടായിരുന്ന ബ്യൂട്ടി സലൂണ്‍ ഉടമ സൂസന്‍, സഹപ്രവര്‍ത്തകയായ നേപ്പാള്‍ സ്വദേശിനി എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഷാര്‍ജയിലാണ് സുനിത.


സൈദ് റോഡില്‍ വെച്ചാണ്  അപകടമുണ്ടായത്. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശിനി പ്രയോഗം നടത്തിയിരുന്നതിനാല്‍ സ്ഥാപനം അടച്ച ശേഷം സുനിത അടക്കമുള്ള നാല് ജീവനക്കാരും സൈദിലേക്ക് പോവുകയായിരുന്നു. സൂസന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. സൈദ് റോഡില്‍ വെച്ച് നല്ല വേഗതയില്‍ ഓടിയിരുന്ന കാറിന്റെ ഡോര്‍ തനിയെ തുറന്ന് സുനിത റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിക്കുകയും ചെയ്തു. അപകടം സംഭവിച്ചതോടെ കാര്‍ പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചാണ് മറ്റുള്ളവര്‍ക്ക് പരിക്കേറ്റത്.

 










<

JEEVAN TV NEWS

JEEVAN TV NEWS