jeevan news online

  • ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എച്ച് 1 എന്‍ 1 ഭീതിയില്‍
  • ചിങ്ങം പിറന്നു, മലയാളികള്‍ക്ക് ഐശ്വര്യത്തിന്റെ പുതുവര്‍ഷാരംഭം
  • ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം ഇന്ത്യ തടഞ്ഞു

വാർത്തകൾ വിശദമായി

യുപിയിലെ ദുരന്തം മുഖ്യമന്ത്രിയുടെ മാതൃകാ ആശുപത്രിയില്‍



ലഖ്‌നൗ : യുപിയില്‍ 30 കുട്ടികള്‍ ഉള്‍പ്പെടെ 63 പേര്‍ മരിച്ച വന്‍ദുരന്തം സംഭവിച്ചത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതൃകാ ആശുപത്രിയില്‍.
മസ്തിഷ്‌കത്തിലെ അണുബാധ ചികില്‍സയ്ക്ക് ഉത്തര്‍പ്രദേശിലെ പേരുകേട്ട ആശുപത്രിയാണ് ഗോരഖ്പുരിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജ്. ഗോരഖ്പുര്‍ മണ്ഡലത്തിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയുമാണിത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുതവണ പ്രതിനിധീകരിച്ച ലോക്‌സഭാ മണ്ഡലമാണു ഗോരഖ്പുര്‍.

സ്വന്തം സ്ഥലമായ ഗോരഖ്പുരില്‍ എംപി ആയിരുന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു തിരഞ്ഞെടുപ്പിലുടനീളം യോഗി ആദിത്യ നാഥിന്റെ പ്രസംഗം. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രത്തില്‍ നിന്ന് ശിശുരോഗ വിദഗ്ധസംഘം എത്തും.

 

JEEVAN TV NEWS

JEEVAN TV NEWS