jeevan news online

  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ മുന്നില്‍
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു

വാർത്തകൾ വിശദമായി

ഉഴവൂര്‍ വിജയന്റെ മരണം ക്രൈംബ്രാഞ്ച്‌  അന്വേഷിക്കും


തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്.ക്രൈംബ്രാഞ്ച്‌  ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി.പരാതി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍നടപടികള്‍ക്കായി ഡിജിപി: ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറിയിരുന്നു.

ഇതിന്‍െ്‌റ  ഭാഗമായാണ് ഡിജിപി: ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവിട്ടിരിക്കുന്നത്്. എന്‍സിപി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ടെലയിഫോണില്‍ വിളിച്ചു ഭീഷണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്്. മറ്റൊരു നേതാവുമായി ഇതുസംബന്ധിച്ചു സുള്‍ഫിക്കര്‍ മയൂരി സംസാരിക്കുന്ന ഓഡിയോക്ലിപ്പ്്് പുറത്തായിരുന്നു.ഉഴവൂരിന്റെ കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ട്  അന്വേഷണം വേണമെന്നു ആവശ്യപ്പെട്ടിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS