jeevan news online

  • വേങ്ങര ; കെ എന്‍ എ ഖാദര്‍ വിജയിച്ചു
  • വേങ്ങര ; കെ എന്‍ എ ഖാദര്‍ മുന്നില്‍
  • നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചു

വാർത്തകൾ വിശദമായി

വനിതാകമ്മീഷന്‍  നോട്ടിസ് ; സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പിസി ജോര്‍ജ്ജ്


തിരുവനന്തപുരം: നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ വനിതാകമ്മീഷന്‍  നോട്ടിസ് അയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പിസി ജോര്‍ജ്ജ്.പി.സി ജോര്‍ജിന്റെ മൊഴി എടുക്കാന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.ചാനല്‍ ചര്‍ച്ചകളിലും വാര്‍ത്താസമ്മേളനത്തിലും പി.സി ജോര്‍ജ് നിരന്തരം നടത്തിയ പ്രസ്താവനകള്‍ സ്ത്രീത്വത്തെ പരിക്കേല്‍പ്പിക്കുന്നതാണെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വിലയിരുത്തി.

ഈ സാഹചര്യത്തിലാണ് ഡയറക്ടര്‍ക്ക് വനിതാ കമ്മീഷന്‍ അധ്യക്ഷ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. പിസിയുടെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് വനിതാകമ്മീഷന് പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നിയമോപദേശം തേടിയതിനെ തുടര്‍ന്നാണ് വനിതാകമ്മീഷന്‍ കേസെടുക്കാന്‍ തീരുമാനിച്ചതും.ക്രൂരപീഡനത്തിന് ഇരയായെങ്കില്‍ എങ്ങനെയാണ് അടുത്ത ദിവസം നടി അഭിനയിക്കാന്‍ പോയതെന്നാണ് പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യം. നിര്‍ഭയയേക്കാള്‍ ക്രൂരപീഡനമാണ് നടന്നതെന്നാണല്ലോ പറഞ്ഞതെന്നും ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

 










<

JEEVAN TV NEWS

JEEVAN TV NEWS